ന്യൂയോര്‍ക്ക് : കോറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ നാടകകൃത്തും തിരക്കഥാകൃത്തുമായ ടെറന്‍സ് മാക്‌നല്ലി(81) അന്തരിച്ചു. കരളിലെ അർബുദബാധയെ അതിജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
സ്വര്‍ഗാനുരാഗം, എയ്ഡ്‌സ് എന്നീ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്. ‘ലവ്!വാലര്‍!കംപാഷന്‍’, മാസ്റ്റര്‍ ക്ലാസ് എന്നിവയാണ് പ്രധാന കൃതികള്‍.
സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജനിച്ച ഇദ്ദേഹം ബ്രോഡ്വെ തീയേറ്റര്‍ സംഘടനക്ക് വേണ്ടി നിരവധി നാടകങ്ങളഴെുതിയിട്ടുണ്ട്. എയ്ഡ്‌സിനെക്കുറിച്ച് മാക്‌നെല്ലി എഴുതിയ ലിപ്സ് ടുഗെതര്‍, ടീത്ത് അപാര്‍ട്ട് എന്ന നാടകവും ദ റിറ്റ്‌സും ഹിറ്റുകളായിരുന്നു. ടോണി, എമ്മി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.