ചൈന : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി. ഈജിപ്തില്‍ ഒരു വിദേശ പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 65000 കടന്നുവെന്നാണ് കണക്കുകള്‍ . സുരക്ഷാ ഉപകണങ്ങളില്ലാതെ ഡോക്ടറുമാരും മറ്റ് ജീവനക്കാരും അപകടമുഖത്താണെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം ജപ്പാനിലെ ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനിലും കൂടി വൈറസ് ബാധ കണ്ടെത്തി. ഇതോടെ കപ്പലില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. മുഴുവന്‍ വൈറസ് ബാധിതരെയും ടോക്യോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 3711 പേരടങ്ങിയ ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 218 പേര്‍ക്കാണ് രോഗം ബാധിച്ചത്.