തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിനിക്കും രോഗബാധ. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. വെല്ലൂര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പരിശോധനാഫലം വന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. വൈറസ് ബാധയുള്ള രണ്ടാമത്തെ ആളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പരിശോധനാഫലം +ve : കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു
RECENT NEWS
Advertisment