തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
വിദ്യാർഥിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തെ വിവരം അറിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗി ആശുപത്രി ഐസൊലേഷൻ വാർഡിലാണെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കേരളം. വുഹാൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 806 പേരാണ് കേരളത്തിൽ നിരീക്ഷണത്തിലുള്ളത്.10 പേരാണ് ആശുപത്രിയിലുള്ളത്.ആരോഗ്യമന്ത്രി മൂന്ന് മണിക്ക് വാർത്താസമ്മേളനം നടത്തും.