തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി. എന്നാല്‍ ലോകരാഷ്ട്രങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കൊറോണ മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു. വിമാനത്താവളങ്ങളിൽ അടക്കം നിരീക്ഷണം തുടരും.
ഓണ്‍ലൈനായി മരുന്ന് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടല്‍ ഇതിന് ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനിൽ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.