മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 87പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്.

രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശികളുമായി ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ സ്വദേശിയുടെ കാര്യത്തില്‍ പ്രതിസന്ധി തുടരുകയാണ്. ഫെബ്രുവരി 27 മുതല്‍ ഈ മാസം 10 വരെ അദ്ദേഹം പോയ സ്ഥലങ്ങളെ കുറിച്ചാണ് അന്വേഷണം. അതുകൊണ്ട് തന്നെ തലസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ സ്വദേശി താമസിച്ച വര്‍ക്കല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുന്‍ കരുതലെടുക്കണമെന്നാണ് ജനങ്ങള്‍ക്കുള്ള നിര്‍ദേശം. 307പേരാണ് നിലവില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29 പേരാണ് ആശുപത്രിയിലുള്ളത്. 232 സാമ്പിളുകള്‍ പരിശധനക്ക് അയച്ചു. ഇതില്‍ 145 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 87 എണ്ണത്തിന്റെ  റിസള്‍ട്ട് കിട്ടാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...