Monday, April 7, 2025 12:53 am

കോവിഡ് 19 : പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ റും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടു ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വാര്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക, അവരുടെ വീടുകള്‍ സന്ദര്‍ശിക്കുക, അവര്‍ക്ക് വേണ്ട ഭക്ഷണ സാമഗ്രികള്‍ എത്തിക്കുക, കൗണ്‍സിലിംഗ് നല്‍കുക, സത്യവാങ്ങ്മൂലം ഒപ്പിട്ടു വാങ്ങുക, സ്റ്റിക്കര്‍ പതിക്കുക, പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ വിവരശേഖരണം, അവരുടെ ചികിത്സ, ബോധവല്‍ക്കരണം, ഭക്ഷണം, നിലവില്‍ ലഭ്യമായ പ്രതിരോധ സംവിധാനങ്ങളുടെ വിവരശേഖരണം (സര്‍ക്കാര്‍ /സ്വകാര്യ ആശുപത്രികള്‍), സര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളുടെ ചികിത്സാ സംവിധാനങ്ങളുടെ വിവരശേഖരണം, അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ താമസസൗകര്യങ്ങളുടെ വിവരങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ള മെഡിക്കല്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക, വാര്‍ഡ്തല ആരോഗ്യ ജാഗ്രതാ സമിതികളെ ഏകോപിപ്പിക്കുക, അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കല്‍, തൊഴിലാളികളെ രോഗ പരിശോധനയ്ക്ക് വിധേയരാക്കുക, ഭക്ഷണ സാമഗ്രികള്‍ നല്‍കുക, ലേബര്‍ ക്യാമ്പുകള്‍ സജ്ജീകരിക്കുക, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ ഡോക്ടര്‍മാരുടെ നിയമനം, ജീവനക്കാരുടെ താമസം, ഭക്ഷണം, തെരുവുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസം, കോവിഡ് കെയര്‍ സെന്ററുകളാക്കാന്‍ കെട്ടിടം കണ്ടെത്തുക, ക്യാമ്പുകള്‍ കണ്ടെത്തുക, ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഗോഡൗണ്‍ കണ്ടെത്തുക, സാമൂഹിക അടുക്കള ഒരുക്കല്‍, അഗതികള്‍, തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ കിടപ്പുരോഗികള്‍ക്കും ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്കും ഭക്ഷണം എത്തിക്കുക, പ്രത്യേക പരിഗണന നല്‍കേണ്ടവരുടെ കരുതലിനും സുരക്ഷയ്ക്കുമായി ഹെല്പ് ഡെസ്‌ക്, സന്നദ്ധസേവകരെ സജ്ജമാക്കല്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും മരുന്നുകളുടെ ലഭ്യത, ആരോഗ്യ വിഭാഗം ജീവനക്കാരുടെ വാഹന സൗകര്യം ഉറപ്പുവരുത്തലും അല്ലാത്തവര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തു തലത്തില്‍ നടന്നുവരുന്നത്.

വാര്‍ റൂമിന് ജില്ലയിലെ മുഴുവന്‍ സെക്രട്ടറിമാരും പിന്തുണ നല്‍കുന്നുണ്ട്. ഡി.ഡി.പി:എസ്.സൈമ, എ.ഡി.പി ഷാജി ചെറുകരക്കുന്നേല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വാര്‍ റൂമിന്റെ ഏകോപന ചുമതല നോഡല്‍ ഓഫീസറായ പി.ജെ രാജേഷ് കുമാറിനാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്സവം അലങ്കോലപെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിൽ

0
തിരുവനന്തപുരം : കല്ലമ്പലത്ത് ഉത്സവം അലങ്കോലപെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ...

കുടുംബത്തിന് നഷ്ടപരിഹാരം നൽകും, മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി

0
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ പ്രാദേശിക ഹർത്താൽ

0
പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

0
കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...