കൊറോണ വൈറസിന്റെ രണ്ടാം വരവ് : വുഹാനിലും പുതിയ കേസുകള്‍ ; ചൈന ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

ബെയ്‍ജിങ് : ലോകമെങ്ങും കൊവിഡ് ഭീതിയില്‍ തുടരുമ്പോള്‍ വൈറസിന്റെ  പ്രഭവ കേന്ദ്രമായ ചൈന ആശ്വാസത്തിലേക്ക് നീങ്ങിയിരുന്നു. ഇപ്പോള്‍ ചൈനയില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. രോഗവ്യാപനം അവസാനിച്ചുവെന്ന് കരുതിയ ചൈനയില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. രണ്ട് മാസത്തിന് ശേഷമുള്ള ഉയര്‍ന്ന രോഗബാധയാണ് രണ്ട് ദിവസമായി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ വൈറസിന്റെ  പ്രഭവ കേന്ദ്രമായ മധ്യ ചൈനയിലെ വുഹാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഞായറാഴ്‍ച അഞ്ച് പേര്‍ക്കാണ് വുഹാനില്‍ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 11-ന് ശേഷം ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് രോഗം കണ്ടെത്തുന്നത്. പുതിയ രോഗികളെല്ലാം നഗരത്തിലെ ഒരേ പാര്‍പ്പിട സമുച്ഛയത്തില്‍ താമസിക്കുന്നവരാണ്.

2019 ഡിസംബര്‍ അവസാനം തുടങ്ങിയ വൈറസ് വ്യാപനം ഏപ്രില്‍ ആദ്യമാണ് ചൈനയില്‍ നിയന്ത്രണ വിധേയമായത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ നീങ്ങി തുടങ്ങുന്നതിനിടെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ചൈനയില്‍ ഇതുവരെ 82918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4663 പേരാണ് മരിച്ചത്.

വൈറസ് നിയന്ത്രണ വിധേയമായതിന് ശേഷവും ഏപ്രിലില്‍ ചൈനയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. വിദേശത്ത് നിന്നെത്തിയ ചൈനീസ് പൗരന്‍മാരായിരുന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും. എന്നാല്‍ ഇപ്പോള്‍ പ്രാദേശിക വ്യാപനവും തുടങ്ങിയതാണ് ആശങ്കയാകുന്നത്. ഞായാറാഴ്‍ച 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 28-ന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയ ദിവസമാണിത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് തിങ്കളാഴ്‍ച  പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ശനിയാഴ്‍ച ചൈനയില്‍ 14 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേരായിരുന്നു വിദേശത്ത് നിന്നെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...