ലോകത്ത് കോവിഡ് രോഗികള്‍ 42 ലക്ഷം കടന്നു ; മരണം 2.87 ലക്ഷം ; കലി അടങ്ങാതെ കോവിഡ് വൈറസ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. എണ്‍പത്തിയോരായിരത്തിലേറെ പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രിട്ടനില്‍ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്‍പത് പേരും സ്‌പെയിനില്‍ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തിനാല് പേരും മരിച്ചു.

റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നു. മരണം രണ്ടായിരം പിന്നിട്ടു. അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. അതേസമയം രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ട് തുടങ്ങിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ്  ട്രംപ് പ്രതികരിച്ചു. ബ്രിട്ടനില്‍ നിന്ന് വീണ്ടും പ്രതീക്ഷയുടെ കണക്കുകളാണ് വരുന്നത്. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി. ലോക്ക് ഡൗണ്‍ ഇളവുകളിലെ കൂടുതല്‍ നിബന്ധനകളും സര്‍ക്കാര്‍ പുറത്തിറക്കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...