കൊറോണ വൈറസ് വായുവിലും ഫോണിലും ഏറെനേരം തങ്ങിനിൽക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ജനീവ : ലോകാരോഗ്യ സംഘടന ഉൾപ്പടെ പറയുന്നത് കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്നാണ്. എന്നാൽ ഒരു പുതിയ പഠനം പറയുന്നത് വൈറസ് വായുവിലൂടെ പകരുമെന്നും രോഗിയോ അണുബാധയുള്ള ആളോ മുറിവിട്ട് പുറത്തു പോയാലും മുറിയിൽ വൈറസ് ഏറെ നേരം തങ്ങി നിൽക്കുമെന്നുമാണ്. നെബ്രാസ്ക മെഡിക്കൽ സെന്ററിൽ രോഗികൾ ഐസലേഷനിൽ കഴിഞ്ഞ സ്ഥലത്തും മുറിക്കു പുറത്തും വൈറസിന്റെ അംശം കണ്ടതായി യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്റർ, നെബ്രാസ്ക മെഡിസിൻ നെറ്റ്‌വർക് നാഷനൽ സ്ട്രാറ്റജിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നടത്തിയ പഠനത്തിൽ കണ്ടു. രോഗികൾ ഐസലേഷനിൽ കഴിഞ്ഞ 13 മുറികളാണ് പഠനത്തിനുപയോഗിച്ചത്.

മുറിയിലെ വായുവിലും സാധാരണ ഉപയോഗിക്കുന്ന പ്രതലങ്ങളിലും കൂടിയ അളവില്‍ വൈറസ് സാന്നിധ്യം കണ്ടു. ആശുപത്രി ജീവനക്കാർ നടക്കുന്ന മുറിയുടെ പുറത്തുള്ള ഇടനാഴിയിലും വൈറസുണ്ടായിരുന്നു. അത്ര ഗുരുതരമല്ലാത്ത നിലയിലുള്ള കൊവിഡ് രോഗികളിൽനിന്നും വൈറസ് കലർന്ന അതിസൂക്ഷ്മ വായു കണികകൾ പുറത്തുവരാമെന്നും പ്രതലങ്ങൾ മലിനമാക്കപ്പെടുമെന്നും ഇത് രോഗം പകരാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. സ്മാർട്ഫോൺ ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകും. സാർസ്–കോവ്–2 ആദ്യം കരുതിയിരുന്നതിലുമധികം വ്യാപിക്കും എന്നതിന്റെ സൂചനയാണിത്.

കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർ കൂടുതൽ സുരക്ഷാ ആവരണങ്ങൾ അണിയണമെന്നും ഗവേഷകർ പറയുന്നു. നേരിട്ടും (തുള്ളികളിലൂടെയും വ്യക്തിയിൽനിന്നു വ്യക്തിയിലേക്കും) നേരിട്ടല്ലാതെയുമുള്ള സമ്പർക്കത്തിലും (മലിനമാക്കപ്പെട്ട വസ്തുക്കളിലൂടെയും വായുവിലൂടെയും) രോഗം പകരാമെന്നും വായുവിലൂടെ പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും പഠനഫലം സൂചന നൽകുന്നു. രോഗിയുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവർത്തകർ രോഗം പകരാതിരിക്കാൻ മുൻകരുതൽ എടുക്കണം.

ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാനും പതിവായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാനും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് പതിവായി തൊടുന്ന പ്രതലങ്ങൾ അണുവിമുക്തമാക്കാനും ഇടയ്ക്കിടെ മൂക്കിലും കണ്ണുകളിലും തൊടരുതെന്നും ലോകമെങ്ങുമുള്ള വൈദ്യശാസ്ത്ര വിദഗ്ധർ അറിയിക്കുന്നുണ്ട്. ഏതാനും ദിവസം മുൻപാണ് കൊവിഡ് 19 വായുവിലൂടെ പകരില്ലെന്നും രോഗിയുടെ ചുമയുടെ തുള്ളികളിലൂടെ മാത്രമേ പകരൂവെന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...