പ്രതിഷേധം ശക്തo ; ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിന്‍വലിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിന്‍വലിച്ചേക്കും.കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലുള്ള ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയത്. ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭക്ഷണം മാലിന്യത്തില്‍ തള്ളിയത്.

തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി തിരുത്താന്‍ ഒരുങ്ങുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിപിഎം, മേയര്‍ ആര്യാ രാജേന്ദ്രന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടിരുന്നു. സി.ഐ.ടി.യുവില്‍ പെട്ടവരാണ് നടപടി നേരിട്ടവരില്‍ ഭൂരിഭാഗവും.

ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തത്. നാല് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഭക്ഷണം വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷമായ ഭാഷയില്‍ മേയര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേയറുടെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളിപ്പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാര്‍ട്ടി നയമല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...