നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ ; വിമർശനങ്ങൾക്ക് മറുപടിയുമായി ആശ നാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയെന്നും മാലിന്യം കുമിഞ്ഞ് കൂടിയെന്നുമുള്ള വിമ‍ശനങ്ങൾക്ക് മറുപടിയുമായി കോ‍ർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്. ബി.ജെ.പി ഭരണത്തിന് പിന്നാലെ സഖാക്കൾ ഇങ്ങനെ ഓടി നടക്കാൻ കാരണം നീണ്ട 45 വർഷം ചിലർ കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യം തകർന്ന് വീണത് കൊണ്ടാണെന്നും മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും,തോടുകളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചെന്നും ആശ നാഥ്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്‍റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടം ചിലപ്പോൾ വാക്കുകളിൽ പറഞ്ഞാൽ തീരുന്നതല്ല അതിന്‍റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നതെന്ന് ആശ നാഥ് പറഞ്ഞു.

കേരള സർക്കാരിന്‍റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? ഇതിനൊന്നും മറുപടി കാണില്ല. ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്, അത് ചിലർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല എന്നതാണ് ഈ വെപ്രാളങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂവെന്നും ആശ നാഥ് ഫേസ്ബുക്കിൽ കുറിച്ചു. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നും മന്ത്രി ശിവൻ കുട്ടി വിമ‍ർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയറും, ഡെപ്യൂട്ടി മേയറും സിപിഎമ്മിനും മന്ത്രി ശിവൻകുട്ടിക്കുമെതിരെ രംഗത്ത് വന്നത്. ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും, നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം മേയർ വിവി രാജേഷ് പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...