പെരിങ്ങര: പെരിങ്ങര പഞ്ചായത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണെന്ന് ബിജെപി സംസ്ഥാന കൌണ്‍സില്‍ അംഗം സി.രവീന്ദ്രനാഥ് ആരോപിച്ചു. പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി ജനപ്രതിനിധികള്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപ്പര്‍കുട്ടനാടന്‍ മേഖലയായ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭരണകൂട ഒത്താശയോടെ വ്യാപകമായി അനധികൃത നിലംനികത്തല്‍ നടക്കുകയാണ്. കൂടാതെ പഞ്ചായത്തിലെ എല്ലാ റോഡുകളും തകര്‍ന്ന നിലയിലുമാണ്. ഭരണകര്‍ത്താക്കളുടെ നിസ്സംഗത മൂലം ജലജീവന്‍ പദ്ധതി അട്ടിമറിക്കപ്പെട്ടു. പൈപ്പ് സ്ഥാപിച്ചത് മൂലം തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള മാര്‍ഗം കരാറില്‍ ഉണ്ടെന്നിരിക്കെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. കരാറുകാരുടെ തോന്നിവാസമാണ് പഞ്ചായത്തില്‍ നടക്കുന്നത് എന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ ആരോപിച്ചു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.വി.വിഷ്ണു നമ്പൂതിരി, ചന്ദ്രു.എസ്.കുമാര്‍, അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, ബിജെപി നേതാക്കളായ പ്രസന്നകുമാര്‍ കുറ്റൂര്‍, കെ.ബി.മുരുകേഷ്, ടി.വി.പ്രസാദ്, ജി.വേണുഗോപാല്‍, സന്തോഷ് ജി, സന്തോഷ് ചാത്തങ്കരി, ദേവരാജന്‍, പി.സി.രാജു, പ്രദീപ് വില്ലുമംഗലം, മുരളീധരന്‍ നായര്‍, ജയന്‍, സന്ദീപ്, ബിജു, വിശ്വനാഥന്‍, മധു, രാഘവന്‍, മണിയന്‍പിള്ള, അനീഷ്, ദൂരെ, ബെന്നി വര്‍ഗീസ്, സന്തോഷ്, ടിവി നമ്പൂതിരി, എന്നിവര്‍ പങ്കെടുത്തു.