പത്തനംതിട്ട : ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും ഇല്ലാതെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്നും ആരോഗ്യവകുപ്പില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്‍റെയും ക്ഷാമം പരിഹരിക്കുക, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം പരിഹരിക്കുക, രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളേജുകള്‍ക്ക് മുമ്പില്‍ നടത്തിയ സമര പരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജില്ലയായ പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വളരെയേറെ താല്‍പര്യമെടുത്ത് ആരംഭിച്ച മെഡിക്കല്‍ കോളേജ് അസൗകര്യങ്ങളുടെയും അനാസ്ഥയുടെയും മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും നേതൃത്വം നല്‍കുമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, എസ്. സന്തോഷ് കുമാര്‍, ഹരികുമാര്‍ പൂതങ്കര, ഡി. ഭാനുദേവന്‍, എസ്.വി. പ്രസന്നകുമാര്‍, എലിസബത്ത് അബു, റെജി പൂവത്തൂര്‍, എം.വി. ഫിലിപ്പ്, മാത്യു ചെറിയാന്‍, എം.എസ്. പ്രകാശ്, സജി കൊട്ടയ്ക്കാട്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ജി. രഘുനാഥ്, തോപ്പില്‍ ഗോപകുമാര്‍, റജി തോമസ്, കെ. ജയവര്‍മ്മ, കെ. ജാസിംകുട്ടി, പഴകുളം ശിവദാസന്‍, ജോണ്‍സണ്‍ വിളവിനാല്‍, റോജിപോള്‍ ദാനിയേല്‍, സുനില്‍ പുല്ലാട്, ജെറി മാത്യു സാം, പ്രൊഫ. പി.കെ. മോഹന്‍രാജ്, ഈപ്പന്‍ കുര്യന്‍, സിബി താഴത്തില്ലത്ത്, എബി മേക്കരിങ്ങാട്ട്, സഖറിയാ വര്‍ഗ്ഗീസ്, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡന്‍, അലന്‍ ജിയോ മൈക്കിള്‍, ടി.എച്ച്. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.