പത്തനംതിട്ട : ഇടതുപക്ഷ സർക്കാരിന്റെ മുഖമുദ്രയായി അഴിമതിയും സ്വജനപക്ഷപാതവും മാറിയിരിക്കുകയാണെന്ന് യു ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. അഴിമതി വിരുദ്ധ ജനകീയ സദസ്സ് യു ഡി എഫ് റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി ഇട്ടിപ്പാറയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ഇടത് ഭരണത്തിൽ കേരളത്തിൽ സാർവ്വത്രിക അഴിമതിയാണ്. ഗവൺമെന്റ് കൊണ്ടുവരുന്ന പദ്ധതികളിലെല്ലാം അഴിമതി മുഖമുദ്രയാണ്. കെ ഫോണിലും എ.ഐ ക്യാമറയിലും പുറത്ത് വന്ന അഴിമതിയിൽ മുഖ്യമന്ത്രിയുടെ മൗനം അഴിമതി അംഗീകരിക്കുന്നതിന് തുല്യമാണ്. സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം നികുതി വർദ്ധനവിലൂടെയും നിരക്ക് വർദ്ധനവിലൂടെയും ജനങ്ങളെ വീർപ്പുമുട്ടിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗം ആകെ താറുമാറായിരിക്കുകയാണ്. ഭരണത്തിൻ കീഴിൽ എസ്എഫ്ഐ യുടെ നേതാക്കൻമാർ വ്യാജ ഡിഗ്രി നേടുകയും പരീക്ഷ എഴുതാതെ പാസ്സാകുകയും ചെയ്യുന്നത് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.
പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനേയും പോലുള്ളവർക്കെതിരെ കള്ളക്കേസെടുക്കുന്ന പിണറായി സർക്കാർ കിരാത ഭരണമാണ് കേരളത്തിൽ നടത്തുന്നത്. പിണറായി സർക്കാരിനെതിരെ അതിശക്തമായ ജനവികാരം കേരളത്തിൽ ആളിക്കത്തും. അതിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങിയിരിക്കുകയാണ്. പിണറായി സർക്കാരിന് കേരളത്തിലെ ജനങ്ങളുടെ ധാർമിക പിൻതുണ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. റാന്നി ഇട്ടിപ്പാറ ജംഗ്ഷനിൽ നടന്ന യുഡിഎഫ് അഴിമതി വിരുദ്ധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ രാജീവ് താമരപ്പള്ളി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, യുഡിഎഫ് കൺവീനർ പ്രകാശ് തോമസ്, കെ പി സി സി മെമ്പർ മാലേത്ത് സരളാ ദേവി മുൻ എംഎൽഎ, മുസ്ലിം ലീഗ് സെക്രട്ടറി സമദ് മേപ്പുറത്ത്,ഡി.സി.സി സെക്രട്ടറി അഡ്വ.എബ്രഹാം മാത്യു പനച്ചമ്മൂട്ടിൽ, യു ഡി എഫ് നേതാക്കൻമാരായ സനോജ് മേമനാ, സജി നെല്ലിവേലിൽ, മോഹൻ രാജ്, സിബി താഴത്തിലേത്ത്,സ്മിജു ജേക്കബ്, അജു വളഞ്ഞേംതുരുത്തി, കെ.പി തോമസ്, റെജി താഴമൺ, ടി.കെ സജു, ലിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033