ഇനിയിപ്പോള്‍ തട്ടിപ്പ് കോളുകള്‍ വാട്‌സാപ്പ് തന്നെ തിരിച്ചറിയും ; വാട്‌സാപ്പില്‍ ഒരു അടിപൊളി ഫീച്ചര്‍കൂടിയെത്തി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോക്താക്കൾ സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഏതാണ്ട് രണ്ടുമാസമായി രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകൾ ഇന്ത്യൻ വാട്സ്ആപ്പ് അ‌ക്കൗണ്ട് ഉടമകളുടെ ഉറക്കം കെടുത്തുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരടക്കം നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ വാട്സ്ആപ്പിന്റെ പ്രതിരോധ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലാങ്വേജ് ടെക്നോളജിയും ഉപയോഗിച്ച് സ്പാം കോളുകളെ പ്രതിരോധിക്കാൻ സംവിധാനം ഒരുക്കുമെന്നാണ് വാട്സ്ആപ്പ് ആദ്യം അ‌റിയിച്ചിരുന്നത്. എന്നാൽ കാര്യമായ മാറ്റമൊന്നും സൃഷ്ടിക്കാൻ വാട്സ് ആപ്പിന് കഴിഞ്ഞില്ല.

ഇപ്പോൾ സ്പാം കോളുകളെ പ്രതിരോധിക്കാൻ പുതിയൊരു ഫീച്ചറുമായി രംഗത്തിറങ്ങിയിരിക്കുകയാണ് വാട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റ. അ‌ഞ്ജാത നമ്പരിൽനിന്നുള്ള കോളുകൾ എത്തുമ്പോൾ അ‌വഗണിക്കാനായി “സൈലൻസ് അൺ നോൺ കോളേഴ്‌സ്” എന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പിൽ എത്തിയിരിക്കുന്നത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് നേരിട്ടാണ് ചൊവ്വാഴ്ച പുതിയ ഫീച്ചർ പുറത്തിറക്കിയത്‌. കൂടുതൽ സ്വകാര്യതയും ഇൻകമിംഗ് കോളുകളിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും നൽകുന്നതിനാണ് പുതിയ “സൈലൻസ് അൺ നോൺ കോളേഴ്‌സ്” ഫീച്ചറെന്ന്‌ വാട്ട്‌സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. അ‌ജ്ഞാത വ്യക്തികളിൽനിന്നുള്ള കോളുകൾ, സ്‌പാം കോളുകൾ, സ്‌കാം നമ്പരുകൾ എന്നിവ സ്വയം സ്ക്രീൻ ചെയ്യാൻ പുതിയ ഫീച്ചറിന് സാധിക്കുമെന്ന് വാട്സ്ആപ്പ് പറയുന്നു.

“കൂടുതൽ സ്വകാര്യതയ്ക്കും നിയന്ത്രണത്തിനുമായി നിങ്ങൾക്ക് ഇപ്പോൾ വാട്സ്ആപ്പിലെ അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ സ്വയം നിശബ്ദമാക്കാം” എന്ന് പുതിയ സുരക്ഷാ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് പറഞ്ഞു. പുതിയ ഫീച്ചർ ആക്ടിവേറ്റ് ചെയ്താലും പ്രധാനപ്പെട്ട നമ്പരുകളിൽനിന്നുള്ള കോളുകൾ നഷ്ടമാകുന്നില്ല എന്ന് വാട്സ്ആപ്പ് ഉറപ്പ് നല്‍കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...