പാലക്കാട് മൂലത്തറ ഡാമിന്റെ പുനർനിർമാണത്തിൽ അഴിമതി ; വിജിലൻസ് അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മൂലത്തറ ഡാമിന്റെ പുനർനിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. ക്രമക്കേട് ചൂണ്ടികാട്ടി രണ്ട് വർഷം മുൻപ് ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി. നിർമാണത്തിലെ അപാകതയ്‌ക്കൊപ്പം അനധികൃത സാമ്പത്തിക ഇടപാടും നടന്നുവെന്ന് പ്രാഥമിക പരിശോധനയിൽ വിജിലൻസ് കണ്ടെത്തി. പ്രളയത്തിൽ തകർന്ന മൂലത്തറ ഡാമിന്റെ പുനർനിർമാണത്തിൽ കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കാട്ടി 2021ൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും, ഡി.വൈ.എഫ്.ഐ ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി പരാതി നൽകിയിരുന്നു. പഴയ ഷട്ടറുകളിലും കോൺക്രീറ്റ് തൂണുകളിലും മിനുക്കു പണികൾ മാത്രമാണ് ചെയ്തതെന്നും കരാർ ഉറപ്പിച്ചതിനെക്കാൾ പതിനൊന്ന് കോടിയിലധികം രൂപ ചെലവായ വഴി പരിശോധിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. വിജിലൻസ് പാലക്കാട് യൂണിറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. പിന്നാലെയാണ് അന്വേഷണത്തിന് അനുമതിയായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...