ആരോഗ്യവകുപ്പിൽ അഴിമതിയുടെ വീണാനാദം ; അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മന്ത്രി വീണാ ജോർജ്ജ് ഭരിക്കുന്ന ആരോഗ്യ വകുപ്പിൽ നിയമനങ്ങളിലും മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയുള്ള മരുന്ന്, ഉപകരണങ്ങൾ വാങ്ങലിലും അഴിമതിയുടെ വീണാനാദമാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള താല്കാലിക നിയമനത്തിൽ മന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫ് ഉൾപ്പെട്ട കോഴ ആരോപണത്തിൽ മന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമന കോഴ കേസിൽ വാദിയെ പ്രതിയാക്കുന്ന ആരോഗ്യമന്ത്രി തന്റെ വകുപ്പിൽ വ്യാപകമായ അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.

പണം നല്കി വഞ്ചിക്കപ്പെട്ട പരാതിക്കാരൻ പ്രതിയാവുകയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിശുദ്ധനാവുകയും ചെയ്തത് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നപ്പോൾ തന്നെ തന്റെ ഓഫീസ് സ്റ്റാഫ് അംഗം കുറ്റക്കാരനല്ലെന്ന് മന്ത്രി വിധി പറഞ്ഞത് ഏത് അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രകാരമാണെന്ന് പഴകുളം മധു ചോദിച്ചു. ആരോപണ വിധേയനെ രക്ഷപ്പെടുത്താൻ മന്ത്രി ധൃതി കാണിച്ചു. മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പിൽ കോഴ വാങ്ങിയാണ് താൽക്കാലിക നിയമനങ്ങൾ നടത്തുന്നത്. അഖിൽ സജീവും അഖിൽ മാത്യുവും മന്ത്രിയുടെയും പാർട്ടിയുടെയും അടുപ്പക്കാരാണ്. ഡ്യുപ് ആര് ഒറിജിനൽ ആര് എന്ന് മന്ത്രിക്കു മാത്രമേ അറിയൂ. പാർട്ടിയാണ് കോഴ വാങ്ങുന്നതെങ്കിൽ മന്ത്രി അത് തുറന്ന് പറയണമെന്ന് പഴകുളം മധു ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി അംഗം പി മോഹൻ രാജ്, എ.ഷംസുദ്ദീൻ നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടൂർ, വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം ലിജു ജോർജ്ജ്, സജി കൊട്ടക്കാട്, കെ.ജാസിംകുട്ടി, എം.ജി കണ്ണൻ, ഹരികുമാർ പൂതങ്കര, എസ്.വി പ്രന്നകുമാർ, റോഷൻ നായർ, രജനി പ്രദീപ്, സിന്ധു അനിൽ, എലിസബത്ത് അബു ജെറി മാത്യുസാം, നഹാസ് പത്തനംതിട്ട, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എസ്.ബിനു, ആർ. ദേവകുമാർ, പ്രൊഫ. പി.കെ.മോഹൻരാജ്, ദീനാമ്മ റോയി, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, എം.ആർ.രമേശ് എന്നിവർ നേതൃത്വം നല്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....