അഴിമതി കോണ്‍ഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത് – കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അഴിമതി കോണ്‍ഗ്രസിന്‍റെ ഡി.എൻ.എയിലുണ്ടെന്ന വാദവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള കരാറുകാരന്‍റെ വീട്ടില്‍ നിന്നും 42 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ സിവില്‍ കണ്‍സ്ട്രക്ഷൻ ജോലികള്‍ നടത്തുന്ന കരാറുകാരനായ അംബികപതിയുടെ വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് പണം കണ്ടെത്തിയത്.

“സംസ്ഥാനത്തെ മുൻ ബി.ജെ.പി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷൻ സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂലൈ-ആഗസ്റ്റ് കാലത്ത് കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ അംബികപതി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ച്‌ തെറ്റായ ധാരണകളുണ്ടാക്കി. ഇതെല്ലാം സര്‍ക്കാര്‍ അഴിമതിക്കാരാണെന്ന് വരുത്തിതീര്‍ക്കാനുള്ള നാടകമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ ഈ വ്യാജപ്രചരണം വിശ്വസിച്ചു. നുണയും അഴിമതിയും വ്യാജ വാഗ്ദാനങ്ങളുമാണ് കോണ്‍ഗ്രസിന്‍റെ കൈമുതല്‍. അഴിമതി കോണ്‍ഗ്രസിന്‍റെ ഡി.എൻ.എയിലുണ്ട്. ഇത് നമ്മള്‍ കര്‍ണാടകയില്‍ കണ്ടു. ഇപ്പോള്‍ ഇതേ തന്ത്രം തെലങ്കാന, മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരീക്ഷിക്കാനാണ്കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ” – അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള പണമെത്തിക്കാനുള്ള സ്ഥലമായി കര്‍ണാടകയെ ഉപയോഗിക്കുന്നതില്‍ ദുഖമുണ്ടെന്നും അംബികാപതിയുടെ കേസ് ഇത്തരം നിരവധി അഴിമതികള്‍ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...