പെരിയാറിൽ മണൽ വാരൽ തകൃതി ; നടപടിയെടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലുവ: പെരിയാറില്‍ അനധികൃത മണല്‍വാരല്‍ രൂക്ഷം. മണപ്പുറത്തിനും ആലുവ നഗരത്തോട് ചേര്‍ന്ന മറ്റ് പുഴയോരങ്ങളിലുമാണ് മണല്‍വാരല്‍ രൂക്ഷമായിരിക്കുന്നത്. രാത്രി ഒമ്പതരയോടെ കടത്തുകടവ് ഭാഗത്ത് നിന്നും കൂട്ടമായും ഒറ്റയായും മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികള്‍ കുത്തിത്തുഴഞ്ഞ് വെളിച്ചമില്ലാത്ത തുരുത്ത് ഫാമിനോട് ചേര്‍ന്നയിടത്ത് എത്തും. ഒരു സംഘം വഞ്ചിക്കാര്‍ അവിടെ തമ്പടിച്ച്‌ മണലുവാരല്‍ ആരംഭിക്കും. ബാക്കി വരുന്ന വഞ്ചിക്കാര്‍ മണപ്പുറത്തോട് ചേര്‍ന്ന് മംഗലപ്പുഴ പാലത്തിന്റെ ഭാഗത്തേക്ക് മോട്ടര്‍ ഓണ്‍ ചെയ്ത് വഞ്ചിതിരിക്കും.

ആറു മണിക്ക് ശേഷം ബോട്ടിന്റെയും മോട്ടര്‍ ഉപയോഗിച്ചുള്ള വഞ്ചിയുടെയുമടക്കം ഗതാഗത നിരോധന നിയമവും തെറ്റിച്ചാണ് സംഘത്തിന്‍റെ മണല്‍വാരല്‍. വഞ്ചി നിറയുന്നതു വരെ ഓരോ സംഘവും മണലൂറ്റ് തുടരും. പുലര്‍ച്ചെ വരെ ഓരോ വഞ്ചികളിലായി മണല്‍ നിറക്കും. നിറയുന്ന വഞ്ചികള്‍ സ്ഥലം കാലിയാക്കും. മാസങ്ങള്‍ക്ക് മുമ്പ് വരെ പോലീസ് പട്രോളിങ് നടത്താറുണ്ടായിരുന്നെങ്കിലും നിലവില്‍ പരിശോധന നിലച്ച അവസ്ഥയാണ്. മണല്‍ മാഫിയ സംഘം നടത്തുന്ന പ്രകൃതി ചൂഷണത്തിന് ഉന്നതരുടെ മൗന സമ്മതമുണ്ടെന്നും ആക്ഷേപമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...