സി.ഒ.ടി. നസീര്‍ നിയമസഭ തെരഞ്ഞെടുപ്പിലും മത്സര രംഗത്ത് ; തലശേരിയില്‍ എ.എന്‍. ഷംസീറിനെതിരെ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

തലശേരി : കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചതിനു പിന്നാലെ ആക്രമണത്തിന് ഇരയായ സി.ഒ.ടി. നസീര്‍ നിയമസഭ തെരഞ്ഞെടുപ്പിലും മത്സര രംഗത്ത്. തലശേരിയില്‍ എ.എന്‍. ഷംസീറിനെതിരെയാണ് സിപിഐഎം മുന്‍ പ്രാദേശിക നേതാവ് കൂടിയായ നസീര്‍ മത്സരിക്കുന്നത്. ഇത്തവണ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് പോരാട്ടം. തലശേരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കി.

ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. അക്രമ രാഷ്ട്രീയത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. മത്സരിക്കാന്‍ തീരുമാനിച്ചതോടെ തനിക്ക് നേരെ വധഭീഷണികളുണ്ടായെന്നും നസീര്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ നസീര്‍ വധശ്രമത്തിനിരയായിരുന്നു. ഈ കേസിന്റെ കുറ്റപത്രം കഴിഞ്ഞയാഴ്ചയാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. കേസ് പോലീസ് തുടക്കം മുതല്‍ അട്ടിമറിച്ചെന്നാണ് സി.ഒ.ടി നസീറിന്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...