മന്‍സുഖ്​ ഹിരേന്‍ കൊല്ലപ്പെട്ട കേസും കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ .എക്ക്​ കൈമാറി

For full experience, Download our mobile application:
Get it on Google Play

മുംബൈ: അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കളുമായി കണ്ടെത്തിയ സ്​കോര്‍പിയൊ കാറിന്‍റെ ഉടമ മന്‍സുഖ്​ ഹിരേന്‍ കൊല്ലപ്പെട്ട കേസും കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എക്ക്​ കൈമാറി. ഇതുവരെ മഹാരാഷ്​ട്ര എ.ടി.എസാണ്​ അന്വേഷിച്ചത്​. കൊലപാതക കേസില്‍ 25 ഓളം പേരെ ചോദ്യംചെയ്​ത എ.ടി.എസ്​ പൃഥമദൃഷ്​ട്യാ അസിസ്​റ്റന്‍റ്​ ഇന്‍സ്​പെക്​ടര്‍ സച്ചിന്‍ വാസെക്ക്​ പങ്കുണ്ടെന്ന്​ കഴിഞ്ഞ ദിവസം താണെ കോടതിയില്‍ പറഞ്ഞിരുന്നു. സച്ചിന്‍ വാസെയെ കസ്​റ്റഡിയിലെടുക്കാന്‍ എ.ടി.എസ്​ ശ്രമിക്കുന്നതിനിടെയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്​. നിലവില്‍, സ്​ഫോടക വസ്​തുക്കളുമായി കാറ്​ കണ്ടെത്തിയ കേസില്‍ സച്ചിന്‍ വാസെ എന്‍.ഐ.എയുടെ കസ്​റ്റഡിയിലാണ്​.

നേരത്തെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന്​ ഭീഷണികേസും, കൊലപാതക കേസും മഹാരാഷ്​ട്ര സര്‍ക്കാര്‍ എ.ടി.എസിന്​ കൈമാറിയിരുന്നു. എന്നാല്‍, എ.ടി.എസ്​ കേസെറ്റെടുക്കും മുമ്പേ മഹാരാഷ്​ട്ര സര്‍ക്കാറിനെ വകവെക്കാതെ കേന്ദ്രം ഭീഷണി കേസ്​ എന്‍.ഐ.എക്ക്​ കൈമാറുകയായിരുന്നു. അംബാനിക്ക്​ ഭീഷണിയായി സ്​ഫോടക വസ്​തുക്കളുമായി സ്​കോര്‍പിയൊ കൊണ്ടിട്ട സംഭവത്തില്‍ കൂട്ടുപ്രതിയോ സാക്ഷിയോ ആയിരുന്നു മന്‍സുഖ്​ എന്നാണ്​ നിഗമനം. മന്‍സുഖ്​ കേസും എന്‍.ഐ.എക്ക്​ കൈമാറിയതോടെ മഹാരാഷ്​ട്ര സര്‍ക്കാറിനുള്ള ഇരട്ടപ്രഹരമായി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...