മഞ്ചേരിയില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഗരസഭാംഗം മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വെട്ടേറ്റ മഞ്ചേരി നഗരസഭാഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലാണ് മരിച്ചത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വെച്ച്‌ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ഗുരുതരമായി പരിക്കേറ്റ അബദുള്‍ ജലീല്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് ബൈക്ക് യാത്രികരായ രണ്ടംഗ സംഘം അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്.

ഇന്നലെ രാത്രി 10.30ഓടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് സംഭവം. കാറില്‍ മൂന്നു സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പോലീസ് സംശയിക്കുന്നത്. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയില്‍ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാറില്‍ കൗണ്‍സിലറെ കൂടാതെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...