പാലാ നഗരസഭ ഓഫീസില്‍ പഴയ ഫയലുകള്‍ മാറ്റുന്നതും അനധികൃത നിര്‍മ്മാണവും തടഞ്ഞ് കൗണ്‍സിലര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പാലാ: പാലാ നഗരസഭ ഓഫീസില്‍ പഴയ ഫയലുകള്‍ മാറ്റുന്നതും അനധികൃത നിര്‍മ്മാണവും തടഞ്ഞ് കൗണ്‍സിലര്‍മാര്‍. നഗരസഭയില്‍ പിന്‍വാതിലിലൂടെ ഓഫീസ് സമയത്തിന് ശേഷം വിവിധ അന്വേഷണ ഘട്ടങ്ങളില്‍ ഇരിക്കുന്നതും പ്രത്യേക നിരീക്ഷണത്തിലും സംരക്ഷണത്തിലും സൂക്ഷിക്കപ്പെടുന്ന ഫയല്‍ ശേഖരം ഒന്നാകെ നീക്കാനുള്ള ശ്രമമാണ് കൗണ്‍സിലര്‍മാര്‍ തടഞ്ഞത്. ഓഫീസ് അവസാനിക്കുന്ന സമയത്തിന് തൊട്ടു മുന്‍പ് സെക്രട്ടറി നിയോഗിച്ച രണ്ട് ശുചികരണ തൊഴിലാളികളെയും വിട്ടു നല്‍കിയാണ് ഫയല്‍ മാറ്റുന്നതിനായുള്ള നീക്കം ആരംഭിച്ചത്.

നഗരസഭയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാത്ത ഫയലുകള്‍ ഉള്‍പ്പെടെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന വിശാലമായ മുറി കൗണ്‍സില്‍ തീരുമാനം ഇല്ലാതെ സെക്രട്ടറി ഒരു കോണ്‍ടാക്ടറെ കൂട്ടുപിടിച്ച് ഓഫീസ് സമയത്തിന് ശേഷം ആരുമറിയാതെ നീക്കാനുള്ള ഗൂഢശ്രമമാണ് കൗണ്‍സിലര്‍മാര്‍ സമയോചിതമായി ഇടപെട്ട് തടഞ്ഞത്. ഓഫീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഓഫീസ് സുപ്രണ്ടു പോലും ഈ സമയത്ത് ഓഫീസില്‍ ഇല്ലായിരുന്നു. രാത്രിയില്‍ തന്നെ നീക്കാനുള്ള ശ്രമമാണ് നടത്ത്. ഇതറിഞ്ഞ് പത്ത് മിനിട്ടിനുള്ളില്‍ പത്തോളം കൗണ്‍സിലര്‍മാരാണ് ഓടിയെത്തിയത്. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയുള്ള ഈ നീക്കത്തില്‍ ദുരൂഹതയുണ്ടന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ഫയല്‍ സൂക്ഷിച്ചിരിക്കുന്ന ഈ മുറി രൂപമാറ്റം വരുത്തി മാറ്റുവാനും കൂടി ശ്രമിച്ചു. ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പോലും അറിയാതെയാണ് നിര്‍മ്മാണ നീക്കവും നടന്നിരിക്കുന്നത്.

പാലാ നഗരസഭയില്‍ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി വിജിലന്‍സ് അന്വേഷണങ്ങള്‍ നടന്നു വരുന്നുണ്ട്. കൗണ്‍സിലിലും മറ്റു സമിതികളിലും ചര്‍ച്ച ചെയ്യാതെയും ചട്ടങ്ങള്‍ പാലിക്കാതെയും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപെട്ട് ഇനിയും സെക്രട്ടറി ഈ നീക്കം തുടര്‍ന്നാല്‍ ഉപരോധസമരം നടത്തേണ്ടി വരുമെന്നും തടയാനെത്തിയ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...