കൗൺസിലിംഗ് പഠനം കാലഘട്ടത്തിന് അനിവാര്യം : സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: സാമൂഹിക തലത്തിൽ കൗൺസിലിംഗ് പഠനത്തിന് ഏറെ പ്രസക്തി വന്നു ചേർന്നതായി മന്ത്രി സജി ചെറിയാൻ. ആരോഗ്യ തൊഴിൽ പഠന മേഖലകളിലെല്ലാം അസ്വസ്ഥ മനസോടെയാണ് ഓരോ മനുഷ്യരും കഴിഞ്ഞു പോകുന്നതെന്നും തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന നിരാശയാണ് ഓരോ മനുഷ്യനെയും ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിന്റെ സ്മരണാർത്ഥം ഭദ്രാസനത്തിന്റെ  നേതൃത്വത്തിൽ ആരംഭിച്ച മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജ് ഉത്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംഘർഷഭരിതമായ ഇന്നത്തെ സമൂഹത്തിൽ മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള തലമുറയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഭവ കേന്ദ്ര ഡയറക്ടർ ഡോ.പി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺ പനയ്ക്കൽ, ഭദ്രാസന സെക്രട്ടറി ഫാ.പി. കെ കോശി, വൈസ് പ്രസിഡന്റ്‌ ഫാ. ഡോ.നൈനാൻ വി ജോർജ്, ഫിനാൻസ് ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ, കോർഡിനേറ്റർ സോളി ജോർജ്, ചീഫ് ഫാക്കൾട്ടി റവ.ഡോ. ജോർജ് വർഗീസ്, കുര്യൻ മാമ്മൻ എന്നിവർ പ്രസംഗിച്ചു. ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസിലിംഗ് ആദ്യ ബാച്ച് ക്ലാസുകൾ മാർച്ച്‌ 14 നു ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...