പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ജില്ലയിൽ തുടങ്ങി. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച കണക്കെടുപ്പ് തുടങ്ങിയത്. അഞ്ചു താലൂക്കുകളിലും ഉദ്യോഗസ്ഥർ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തിയും അവരുടെ താമസസ്ഥലങ്ങളിലും പോയി നേരിട്ടാണ് കണക്കെടുക്കുന്നത്. ഞായറാഴ്ചകളിൽ ജില്ലാ ആസ്ഥാനത്ത് തൊഴിൽ വകുപ്പ് ഓഫീസിനോട് ചേർന്നുള്ള ഫെസിലിറ്റേഷൻ സെന്‍ററിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും ബന്ധപ്പെട്ട കരാറുകാർക്കും നേരിട്ട് എത്തി രജിസ്റ്റർ ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലവിൽ രണ്ടുഘട്ടമായാണ് രജിസ്ട്രേഷൻ നടപടി പുരോഗമിക്കുന്നത്. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ചെന്നും കരാറുകാർ, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ മുഖേനയുമാണ് രജിസ്ട്രേഷൻ നടപടി പുരോഗമിക്കുന്നത്. athidhi.lc.keralagov.in എന്ന പോർട്ടലിലൂടെ ഇവർക്ക് രജിസ്ട്രേഷൻ നടത്തണം. പത്തനംതിട്ട (0468 2223074 / 8547655373) തിരുവല്ല (0469 2700035 /8547655375), അടൂർ (04734 225854 / 8547655377) റാന്നി (04735 223141 / 8547655374), മല്ലപ്പള്ളി (0469 2847910 / 8547655376) അസിസ്റ്റന്‍റ് ലേബർ ഓഫീസുകളിലും, ജില്ലാ ലേബർ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്‍ററിലും (0468 2993411 / 9779516073) രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടാകും. ഫോൺ : 0468 2222234
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033