സ്ത്രീകളോടാണ്..! ഉറക്കം മുഖ്യമാണ്, രാത്രിയില്‍ ഈ പ്രശ്‌നം നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ?

For full experience, Download our mobile application:
Get it on Google Play

സ്ത്രീകളെ സംബന്ധിച്ച് ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉറക്കത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലുടനീളം സ്ത്രീകളുടെ ഉറക്കചക്രത്തില്‍ ഹോര്‍മോണുകളുടെയും ഹോര്‍മോണ്‍ മാറ്റങ്ങളുടെയും സ്വാധീനം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഉറക്കം.

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ഉറക്കം ലഭിക്കുന്നു. മാത്രമല്ല സ്ത്രീകള്‍ മൊത്തത്തില്‍ ഉണര്‍ന്നിരിക്കുന്ന സമയം കുറവാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഉറക്കമില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ 40% കൂടുതലാണ് സ്ത്രീകള്‍ക്കാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഹോര്‍മോണുകളും ഉറക്കവും തമ്മില്‍ സങ്കീര്‍ണമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍, മെലറ്റോണിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ സ്ത്രീകളുടെ ഉറക്ക രീതികളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് മികച്ച ഉറക്കം ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് നോക്കാം.

കൃത്യമല്ലാത്ത ഉറക്ക പാറ്റേണുകള്‍ ഒരു വ്യക്തിയുടെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്, ജീവിത നിലവാരം, ആരോഗ്യം, എന്നിവയെ ബാധിക്കുമെന്നതിനാല്‍ ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും കൃത്യമായ സമയം പാലിക്കുക. ഉറക്ക ചക്രത്തെ സ്വാധീനിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ കൂടുതലായും ഇരുട്ടിലാണ് പുറത്തേക്ക് വരുക. ഈ സമയത്ത് മുറിയിലെ പ്രകാശം കണ്ണിലേക്ക് പ്രവേശിക്കുമ്പോള്‍, റെറ്റിനയിലെ കോശങ്ങള്‍ അത് തിരിച്ചറിയുകയും തലച്ചോറിന് മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിക്കും. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ കഴിയുന്നതും വെളിച്ചം ഒഴിവാക്കുക. ഉറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെങ്കിലും കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ നോക്കുന്നത് നിര്‍ത്തിവയ്ക്കുക. ബെഡ്‌റൂമിലേക്ക് ഇവയുടെ ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ വിദഗ്ദരുടെ സഹായം തേടാവുന്നതാണ്.

പ്രായം കൂടുംതോറും മനുഷ്യര്‍ ഉറങ്ങുന്ന സമയം കുറഞ്ഞുവരും. നവജാതശിശുക്കള്‍ പ്രതിദിനം 16 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങും. എന്നാല്‍ കൗമാരത്തിലേക്ക് എത്തുമ്പോള്‍ ഒമ്പത് മുതല്‍ പത്ത് മണിക്കൂറായി കുറയും. മുതിര്‍ന്നവര്‍ ശരാശരി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് കണക്ക്. എന്നാല്‍ പ്രായമായ ആളുകള്‍ക്ക് കുറച്ച് സമയം മാത്രമേ ഉറങ്ങാന്‍ കഴിയുകയുള്ളൂ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...