സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു ; പ്രതീക്ഷയോടെ കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്തതുള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇതിനൊപ്പം വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റ് മേശകളില്‍ എത്തിക്കും. ഇവ ഓണ്‍ ചെയ്ത് റിസല്‍റ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഫലം തെളിയും. ഒന്നാം വാര്‍ഡ് മുതലുള്ള ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍.

എട്ടരയോടെ ആദ്യ ഫലസൂചന ലഭിക്കും. ഒമ്പതോടെ ആദ്യ വാര്‍ഡുകളിലെ ഫലം പുറത്തുവരും. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഉച്ചയോടെ പൂര്‍ണഫലം അറിയാം. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍വോട്ടുകള്‍ അതത് ഭരണാധികാരികളും ജില്ലാപഞ്ചായത്തിലേത് കളക്ടറേറ്റിലുമാണ് എണ്ണുന്നത്.

ബ്ലോക്കടിസ്ഥാനത്തില്‍ 152 കേന്ദ്രത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍. 86 മുനിസിപ്പാലിറ്റിയുടെയും ആറ് കോര്‍പ്പറേഷന്റെയും വോട്ടെണ്ണല്‍ അതത് സ്ഥാപനത്തിലെ ഓരോ കേന്ദ്രത്തിലാണ്. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റിനും ഒരു കൗണ്ടിങ് ഏജന്റിനും വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...