Friday, April 26, 2024 9:01 am

‘രാജ്യം അഴിമതി മുക്തം’; നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യം അഴിമതി മുക്തമായെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അഴിമതിയെന്നും അഴിമതിയിൽ നിന്നും രാജ്യം മോചിതമായിക്കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്‍റില്‍‌ നയപ്രഖ്യാപന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സ്വയം പര്യാപ്തമായ ഇന്ത്യയാണ് നമുക്ക് വേണ്ടത്. ദാരിദ്ര്യം രാജ്യത്ത് നിന്നും പൂർണമായും ഇല്ലാതാക്കണം. പിന്നോക്കക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് സര്‍ക്കാര്‍.

ഇച്ഛാശക്തിയും നയങ്ങളിൽ ദൃഢതയും സർക്കാരിനുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പാർലമെന്റിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആദ്യ അഭിസംബോധനയാണിത്.കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ്‌ നിരോധനവും നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമർശിച്ച രാഷ്ട്രപതി ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിന്റേതെന്ന് പറഞ്ഞു. ‘ആയുഷ്മാൻ ഭാരത്’ കോടിക്കണക്കിനു ഇന്ത്യക്കാരുടെ ജീവനാണ് രക്ഷിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദിവാസി മേഖലകളിൽ വൻ വികസനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ...

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിൽ : അനിൽ ആന്‍റണി

0
പത്തനംതിട്ട : ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി...

ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തോമസ് ജെ നെറ്റോ

0
തിരുവനന്തപുരം : ഭരണഘടനാ നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് ലത്തീൻ അതിരൂപത...

കേരളത്തിൽ ആദ്യമണിക്കൂറില്‍ 6.5 ശതമാനം പോളിങ് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. 20 മണ്ഡലങ്ങളിലും രാവിലെ...