രാജ്യം ഭാവിയിലേക്ക് ; മുംബൈയിൽ പോഡ് ടാക്സിസർവീസ് വരുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്ത് തന്നെ ആദ്യമായി മുംബൈയില്‍ പോഡ് ടാക്സി സംവിധാനം വരുന്നു. ബാന്ദ്രാ റെയില്‍വേ സ്റ്റേഷന്‍മുതല്‍ ബാന്ദ്രാ-കുര്‍ള കോംപ്ലക്സ് (ബി.കെ.സി.) വഴി കുര്‍ള റെയില്‍വേ സ്റ്റേഷന്‍വരെയുള്ള 8.8 കിലോമീറ്ററിലാണ് പുതിയ ഗതാഗതസംവിധാനം പരീക്ഷിക്കുന്നത്. 1016.38 കോടിരൂപയാണ് പോഡ് ടാക്സി എന്നറിയപ്പെടുന്ന ഈ ഓട്ടോമേറ്റഡ് റാപിഡ് ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തിനായി ചെലവഴിക്കുന്നത്.

ഡ്രൈവറില്ലാതെ മേല്‍പ്പാതയിലൂടെ ഓടുന്ന പോഡ് ടാക്സിയില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാനാകും. 3.5 മീറ്റര്‍നീളവും 1.47 മീറ്റര്‍വീതിയും 1.8 മീറ്റര്‍ ഉയരവുമായിരിക്കും പോഡ് ടാക്സികള്‍ക്കുണ്ടാവുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. ബാന്ദ്രാ, കുര്‍ള റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 38 സ്റ്റേഷനുകളാകും പോഡ് ടാക്സിക്കുണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...