പന്തളം : ബസിനുള്ളിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24-ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്. പന്തളം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അടൂരിൽ നിന്നു കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസ് പന്തളം സ്റ്റാൻഡിലെത്തിയപ്പോൾ ആണ് സംഭവം നടന്നത്. അടൂർ മലമേക്കര ദീപപ്രഭ വീട്ടിൽ മാധവൻ പിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മ (74)യുടെ കഴുത്തിൽ കിടന്ന മാല ഇവർ പൊട്ടിച്ചെടുക്കുകയായിരുന്നു.
വയോധിക ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബസ് ഡ്രൈവർ പന്തളം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയശേഷം വിവരം പോലീസിനോട് പറയുകയായിരുന്നു. പോലീസ് തുടർ നടപടി സ്വീകരിച്ചു. വയോധിക ബഹളം കൂട്ടിയ ഉടനെ കണ്ടക്ടർ നാടോടി സ്ത്രീയുടെ പക്കൽ നിന്നു പിടിച്ചെടുത്ത മാലയുടെ ഭാഗമായ 02.420 ഗ്രാം തൂക്കം വരുന്ന കൊളുത്തും ലോക്കറ്റും പോലീസ് കണ്ടെടുടുക്കുകയുമായിരുന്നു.
ഇവരുടെ കൈവശമുണ്ടായിരുന്ന വാച്ച് അടങ്ങിയ ബാഗും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പന്തളം പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ ബി.എസ്. ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































