രണ്ടര ലക്ഷത്തിന്റെ തക്കാളി മോഷണം ; ദമ്പതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : തക്കാളിക്ക് വില കുത്തനെ കൂടിയതോടെ മോഷണക്കേസുകളും വര്‍ധിക്കുകയാണ്. ബെംളൂരു ആര്‍എംസി യാര്‍ഡ് പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് പുതിയ സംഭവം. ഹിരിയുര്‍ നഗരത്തില്‍ നിന്നും കോലാര്‍ ചന്തയിലേക്ക് തക്കളിലോഡുമായി പോവുകയായിരുന്ന കര്‍ഷകനെ ദമ്പതികള്‍ കവര്‍ച്ചക്കിരയാക്കി. 36ഉം 35ഉം വയസുള്ള ഭാസ്ക്കറും ഭാര്യ സിന്ധുജയുമാണ് സംഭവവുമായി ബന്ധപ്പെട്ട്  അറസ്റ്റിലായത്. റോക്കി, കുമാര്‍, മഹേഷ് എന്നീ സഹായികള്‍ക്കായി പോലിസ് തിരച്ചില്‍ നടത്തുകയാണ്. രണ്ടര ലക്ഷത്തോളം വില വരുന്ന 2000കിലോ തക്കാളിയാണ് വാനിലുണ്ടായിരുന്നത്. വണ്ടിയില്‍ തക്കാളി കണ്ടതോടെ സംഘം പിന്തുടര്‍ന്ന് വണ്ടി തടഞ്ഞു നിര്‍ത്തി. ഡ്രൈവറെയും കര്‍ഷകനെയും ആക്രമിച്ച ശേഷം വണ്ടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. അല്‍പദൂരം ചെന്ന ശേഷം ഇരുവരെയും റോഡിലിറക്കിവിട്ട് കൊള്ളസംഘം വണ്ടിയുമായി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. തക്കാളി വിറ്റ ശേഷം ദമ്പതികള്‍ മറ്റൊരു വണ്ടിയില്‍ കയറി രക്ഷപെടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....