19 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീട്ടിൽ 19 കിലോ കഞ്ചാവ് സൂക്ഷിച്ചു വെച്ച ദമ്പതികളെ മലയിൻകീഴ് പോലീസ് പിടികൂടി. തൈക്കാട് ജഗതിയിൽ വിജി എന്ന് വിളിക്കുന്ന വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലയിൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ വീട്. പ്രതികൾ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഈ വീട്ടിലേക്ക് ധാരാളം പേർ വന്നു പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഞ്ചാവ് കിടപ്പു മുറിയിൽ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഒരു മാസം മുൻപാണ് ഇവർ വീട് വാടകയ്ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്‍റെ ക്രൂരമർദനം

0
കണ്ണൂർ: കണ്ണൂർ പട്ടാനൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഏഴ് വയസുകാരന് അധ്യാപകന്‍റെ...

രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പില്‍ തിരുവനന്തപുരവും

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ രാജ്യത്ത് ആദ്യമായി...

കോഴിക്കോട് അനധികൃതമായി താമസിച്ച ബം​ഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ അനധികൃതമായി താമസിച്ച ബം​ഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ...

കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
മലപ്പുറം : കൊണ്ടോട്ടി മൊറയൂര്‍ വാലഞ്ചേരിയില്‍ കാണാതായ വയോധികയെ വീട്ടുപറമ്പിലെ ഉപയോഗിക്കാതെ...