ഏനാദിമംഗലത്ത് കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കിയതിന്റെ ഭാഗമായി അടൂര്‍ എക്സസൈസ്‌ സര്‍ക്കിള്‍ പാര്‍ട്ടിയും റെയ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി അടൂര്‍ താലൂക്കിലെ ഏനാദിമംഗലം കടമാന്‍ കുഴിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ദമ്പതികളെ പിടികൂടി. കടമാന്‍കുഴിയില്‍ മൈലിവേലില്‍ വീട്ടില്‍ വിക്രമന്‍ എന്നറിയപ്പെടുന്ന ശ്രീകുമാറിനെയും ഭാര്യ ലതയെയുമാണ് സംഘം പിടികൂടിയത്. ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വിക്രമന്‍ കഞ്ചാവ് മൊത്തമായി ഇറക്കുമതി ചെയ്ത് കലഞ്ഞൂരിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി വിതരണം ചെയ്യുന്നതില്‍ മുഖ്യ പ്രതിയാണ്. കഞ്ചാവ് കൈവശം വെച്ച് അവശ്യക്കാര്‍ക്ക് ചില്ലറ വില്പന നടത്തുന്നത് ഭാര്യയാണ്. രണ്ട് പേരെയും എക്സൈസ് സംഘം മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങില്‍ നിന്നും പാഴ്സലിന്റെ മറവിലാണ് കഞ്ചാവ് എത്തിക്കുന്നതെന്നും വന്‍ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചിട്ടുണ്ട്.

കഞ്ചാവ് കടത്തലില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. അടൂര്‍ എക്സൈസ് സര്‍ക്കിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.അന്‍ഷാദ്, എക്സൈസ് ഇന്‍സ്പെക്ടര്‍  ശ്രാവണ്‍ സി.എസ്, അഭിജിത്ത് കെ.എസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ അനില്‍കുമാര്‍, പ്രിവന്‍റിവ്‌ ഓഫീസര്‍ അസീസ്‌.എം, കെ.സി അനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കിരണ്‍ ജി.കെ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷമീന ഷാഹുല്‍, ഹസീല വി.എച്ച്, മിനി മോള്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...