മകന്‍ മരിച്ച സങ്കടത്താല്‍ അച്ഛനും അമ്മയും തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : കന്യാകുമാരി കളിയിക്കാവിളയില്‍ മകന്‍ മരിച്ച സങ്കടത്താല്‍ അച്ഛനും അമ്മയും കത്തെഴുതി വെച്ചിട്ട് തൂങ്ങി മരിച്ചു. കളിയിക്കാവിള മേതുക്കുമല്‍ തിട്ടന്‍കനവിള സ്വദേശി സഹായം (60), ഭാര്യ സുഗന്ധി (55) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെ ആയിരുന്നു സംഭവം. സഹായം – സുഗന്ധി ദമ്പതികളുടെ മകന്‍ ഡീ ബ്രോഗ്ലി ഒരു വര്‍ഷംമുമ്പ് ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. രണ്ട് ദിവസംമുമ്പ് മകന്റെ ഒന്നാം ചരമ വാര്‍ഷികത്തിനുശേഷം ദമ്പതികള്‍ മനംനൊന്തനിലയില്‍ കാണപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ 9 മണിയായിട്ടും വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ കളിയിക്കാവിള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഹാളില്‍ രണ്ടുപേരും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പരിശോധനയില്‍ ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു. മകന്‍ മരിച്ച വേദന സഹിക്കാന്‍ പറ്റാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കത്തില്‍ കുറിച്ചിരുന്നതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...