ശുചിമുറിയിൽ ദമ്പതികൾ പുകവലിച്ചു യുഎസിലെ യാത്രാവിമാനം 17 മണിക്കൂറിലധികം വൈകിയതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ബാങ്കോർ  : വിമാനത്തിന്‍റെ ശുചിമുറിയിൽ ദമ്പതികൾ പുകവലിച്ചത് കാരണം യുഎസിലെ ഒരു യാത്രാവിമാനം 17 മണിക്കൂറിലധികം വൈകിയതായി റിപ്പോർട്ട്. ജൂലൈ എട്ട് ചൊവ്വാഴ്ച മെക്സിക്കോയിലെ കാൻകൂണിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ടിയുഐ എയർവേസ് വിമാനം ബിവൈ 49, മെയ്‌നിലെ ബാങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയത്. ശുചിമുറിയിൽ പുകവലിച്ച ദമ്പതികൾ മദ്യലഹരിയിലായിരുന്നെന്നും അവരെ കസ്റ്റഡിയിലെടുത്തെന്നും കരുതപ്പെടുന്നു. ആവശ്യമായ നടപടികൾ പൂർത്തിയായാലുടൻ വിമാനം പുറപ്പെടുമെന്ന് ശേഷിച്ച യാത്രക്കാരെ അറിയിച്ചു.  യാത്രക്കാർക്ക് അഞ്ച് മണിക്കൂറോളം കൂടി കാത്തിരിക്കേണ്ടി വന്നതായി 66 വയസുകാരനായ ബ്രിട്ടീഷ് യാത്രക്കാരൻ ടെറി ലോറൻസ് വെളിപ്പെടുത്തി. യഥാർത്ഥ വിമാനത്തിലെ ജീവനക്കാർക്ക് നിയമപരമായ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ യാത്ര തുടരാൻ സാധിച്ചില്ല. ഇതേത്തുടർന്ന് യുകെയിൽ നിന്ന് യുഎസിലേക്ക് ഒരു റിലീഫ് വിമാനം അയയ്‌ക്കേണ്ടി വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...