കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോഴ്സ് പൂർത്തിയായിട്ടും പരീക്ഷ നടക്കാത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി. 2021ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കോഴ്സ് പൂർത്തിയായെങ്കിലും ഇതുവരെ പരീക്ഷകൾ നടത്തിയിട്ടില്ല. നെറ്റ്, സെറ്റ് യോഗ്യതകൾ നേടിയ പലർക്കും സർട്ടിഫിക്കറ്റുകൾ കിട്ടാതാവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. 2022ൽ പ്രവേശനം നേടിയ ബാച്ചിന്റെ ഇതുവരെയുള്ള എല്ലാ പരീക്ഷകളും കഴിഞ്ഞിട്ടും 2021ൽ പ്രവേശനം നേടിയവർ ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ഏപ്രിലിൽ കോഴ്സ് പൂർത്തിയായെന്ന് സർവകലാശാല പറയുന്നുണ്ടെങ്കിലും ഒക്ടോബർ മാസം അവസാനമാണ് നാലാം സെമസ്റ്റർ പരീക്ഷ നടക്കുന്നത്. പരീക്ഷ വൈകിയത് മൂലം നെറ്റ്, സെറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ല. പരീക്ഷകൾ നടത്തേണ്ടത് സർവകലാശ പരീക്ഷ വിഭാഗത്തിന്റെ ചുമതലയാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ. എന്നാൽ വിദൂര വിദ്യാഭ്യാസ വിഭാഗം കൃത്യ സമയത്ത് പഠന സാമഗ്രികൾ വിതരണം ചെയ്യാത്തതും കോണ്ടാക്ട് ക്ലാസുകൾ എടുക്കാത്തതുമാണ് പരീക്ഷ വൈകാൻ കാരണമെന്ന് പരീക്ഷ കൺട്രോളറും പറഞ്ഞു. ഡിസംബറിന് മുൻപ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് പരീക്ഷ കണ്‍ട്രോളർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...