സംസ്കൃത സർവ്വകലാശാല പരീക്ഷകളുടെ കോഴ്സ് രജിസ്ട്രേഷൻ ; അവസാന തീയതി ഫെബ്രുവരി 10

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏപ്രിലിൽ നടക്കുന്ന രണ്ടും നാലും ആറും സെമസ്റ്റർ ബിരുദം, രണ്ടും നാലും സെമസ്റ്റർ ബിരുദാനന്തര ബിരുദം, ആറും എട്ടും സെമസ്റ്റർ ബി. എഫ്. എ., രണ്ടാം സെമസ്റ്റർ ഡിപ്ലോമ/പി. ജി. ഡിപ്ലോമ എന്നീ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് സർവ്വകലാശാല അറിയിച്ചു. അവസാന തീയതി ഫെബ്രുവരി 10.

പ്രഭാഷണ പരമ്പര സമാപിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ജനുവരി മൂന്ന് മുതൽ സംഘടിപ്പിച്ച എറൂഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ജനുവരി ഒൻപതിന് സമാപിച്ചു. അമേരിക്കയിലെ സാൻജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. ആനന്ദ് ജയപ്രകാശ് വൈദ്യ മുഖ്യാതിഥിയായിരുന്നു. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദമിശ്ര പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഡോ. പ്രീതി നായർ (പ്രിൻസിപ്പൽ, ശ്രീ ശങ്കരാകോളേജ്, കാലടി) അധ്യക്ഷയായിരുന്നു. ജനുവരി മൂന്ന് മുതൽ ആറ് വരെ സംസ്കൃത സർവ്വകലാശാലയിലും ഏഴിന് ആലുവയിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി & റിലീജിയണിലും എട്ടിന് കാലടിയിലെ സമീക്ഷ സ്പിരിച്ച്വൽ സെന്ററിലും ഒൻപതിന് എറണാകുളം മഹാരാജാസ് കോളേജിലും ഇന്ത്യൻ ഫിലോസഫി ഇൻ കംപാരറ്റീവ് ഫ്രെയിം വർക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.

ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, അസിസ്റ്റന്റ് ഡയറക്ടർമാരായ പ്രൊഫ. എസ്. ഷീബ, ഡോ. കെ. എം സംഗമേശൻ എന്നിവർ പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം വഹിച്ചു. സർവ്വകലാശാലയിലെ ന്യായവിഭാഗം, ഫിലോസഫി വിഭാഗം, വേദാന്തവിഭാഗം, കാലടി ശ്രീ ശങ്കരകോളേജ്, ഗ്ലോബൽ ഫോറം ഫോർ യങ്ഫിലോസഫേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...