സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി ; അഭിജീത്ത് ദിപ്‌കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വെറുതെ വിട്ടത്. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഡൽഹി കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് സിജെപി നേതാക്കളെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

അഭിജീത്ത്, അശുതോഷ്, സൗരവ് എന്നിവരെ ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വെച്ച് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നും അഡ്വ. രത്‌ന സിങ് തന്നെയാണ് നേരത്തേ എക്‌സിലൂടെ അറിയിച്ചത്. സിജെപിയുടെ നിയമവിഭാഗം മേധാവി എന്ന നിലയിൽ താൻ മറ്റ് അഭിഭാഷകർക്കൊപ്പം പോലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്നും രത്‌ന സിങ് പറഞ്ഞിരുന്നു. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിജെപി നേതൃതാക്കൾക്കായി ഹാജരായത്.

ശനിയാഴ്ച രാവിലെയാണ് അഭിജീത്ത് ദിപ്‌കെയേയും സൗരവ് ദാസിനേയും അശുതോഷ് റങ്കയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഇവരെ വിമാനത്തിൽ കയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പുറമെ യൂട്യൂബർ ധ്രുവ് റാഠിയെയും കഴിഞ്ഞദിവസം വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് മുമ്പാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമായിരുന്നു ഇത്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണ് പ്രതിഷേധത്തിന് കാരണം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ പോലീസ് നടപടി ; സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ഉടൻ

0
ന്യൂഡൽഹി : ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ...

പൊതുശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

0
കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുളത്തിൻ്റെ പടിക്കെട്ടിൽ...

യു.ജി.സി. നെറ്റ് ഡിസംബർ പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

0
ന്യൂഡൽഹി : ഉന്നതവിദ്യാഭ്യാസരംഗത്തും ഗവേഷണ മേഖലകളിലും കരിയർ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ടെസ്റ്റിങ്...