കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. എരഞ്ഞോളി സ്വദേശി സി കെ റമീസിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012 ലാണ് ജോത്സ്യരുടെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയത്.2012 ഫെബ്രവരി 4നാണ് സംഭവം. പാറപ്രം കോളാട്ടെ കുഞ്ഞിരാമൻ ഗുരുക്കളുടെ ജോതിഷാലയത്തിലേക്ക് റമീസ് എത്തി.

നേരത്തെ പലകുറി ജോതിഷ ആവശ്യത്തിനായി കണ്ടവരാണിവർ. കയ്യിൽ കരുതിയ മൂർച്ചയേറിയ ആയുധം കൊണ്ട് കുഞ്ഞിരാമനെ പലകുറി കുത്തിയ ശേഷം റമീസ് ഓടി മറഞ്ഞു. നിലവിളി കേട്ടെത്തിയ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫെബ്രവരി 26ന് മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ കണ്ട റമീസ് പലകുറി പണവും നൽകിയിരുന്നു. തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ശിക്ഷ ശനിയാഴ്ച വിധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...