ഉപഭോക്താവിനെ പറ്റിച്ച് കേടായ മൊബൈൽ ഫോൺ നല്‍കി ; ഓൺലൈൻ വ്യാപാരിക്ക് 70000 രൂപ പിഴ നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു പഴയതും കേടായതുമായ മൊബൈൽ ഫോൺ നല്‍കി കബളിപ്പിക്കുകയും അതു തിരികെ എടുത്ത ശേഷം പണം തിരികെ നല്‍കാതിരുന്ന ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചെന്നൈ ആസ്ഥാനമായ ലാപ്‌ടോപ്‌സോൺ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്. 2023 ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പൻ ഓൺലൈനിലൂടെ 55,000 രൂപക്ക് വാങ്ങിയ സാംസങ് ഗാലക്സി S21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും നേരത്തെ ഉപയോഗിച്ചതുമായ പഴക്കവും കണ്ടെത്തിയിരുന്നു. അധികമായി ഓർഡർ ചെയ്ത ആക്സസറികളും ഫോണിനൊപ്പം ഉണ്ടായിരുന്നില്ല.

എതിർ കക്ഷി ആദ്യം പണം തിരികെ നൽകാൻ വിസമ്മതിച്ചെങ്കിലും പിന്നീട് കൈപ്പറ്റിയ ഫോൺ തിരികെ അയക്കാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെട്ടത്. ഉപഭോക്താവ് ഫോണും കവർ ലെറ്ററും കോറിയറിൽ അയച്ചുവെങ്കിലും പണം തിരികെ നൽകുന്നതിൽ എതിർകക്ഷി വീഴ്ചവരുത്തുകയും ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. വിശ്വാസവഞ്ചനയിലൂടെ ഉപഭോക്താവിനെ കബളിപ്പിച്ചത് അധാർമ്മിക വ്യാപാര രീതിയാണ് ഓൺലൈൻ വ്യാപാരി അനുവർത്തിച്ചത്. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന്‌ ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഫോണിൻ്റെ വിലയായ 55,000 രൂപയും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...