ഭർത്താവ് ജോലി ചെയ്യുന്നത് എതിരാളിയുടെ കമ്പനിയിൽ ; ഭാര്യയെ പിരിച്ചുവിട്ട കമ്പനിക്ക് കിട്ടിയത് എട്ടിന്റെ പണി!

For full experience, Download our mobile application:
Get it on Google Play

ഭർത്താവ് ഒരു എതിരാളി കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്ന വിചിത്രമായ കാരണത്താൽ ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയ ഷാങ്ഹായ് കമ്പനിക്ക് കോടതി കനത്ത പിഴ വിധിച്ചു. 6,90,000 യുവാൻ (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) യുവതിക്ക് നഷ്ടപരിഹാരമായി നൽകാൻ ഷാങ്ഹായ് എക്സുഹുയി ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് ഉത്തരവിട്ടത്. കമ്പനിക്ക് പ്രതികൂലമെന്ന് ലീയു എന്ന് പേരുള്ള യുവതി 2006 മുതലാണ് പ്രോപ്പർട്ടി മാനേജ്‌മെന്‍റ് രംഗത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, 2023 അവസാനത്തോടെ, ലീയുവിന്‍റെ ഭർത്താവ് എതിരാളിയുടെ കമ്പനിയിൽ ജനറൽ മാനേജറായി സേവനമനുഷ്ഠിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന് “പ്രതികൂലമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുന്നുവെന്ന് കാണിച്ച് കമ്പനി ലീയുവിനെ പിരിച്ചു വിട്ടു. തന്‍റെ പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിൽ ലീയു ലേബർ ആർബിട്രേഷൻ കമ്മിറ്റിയെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ, ശമ്പള ഇനത്തിലുള്ള നഷ്ടപരിഹാരവും അവധി ദിവസങ്ങളിലെ ശമ്പളവും ഉൾപ്പെടെയുള്ള തുക നൽകാൻ കമ്മിറ്റി ഉത്തരവിട്ടു.

എന്നാൽ ഈ ഉത്തരവ് അംഗീകരിക്കാൻ കമ്പനി തയ്യാറായില്ല. ഓപ്പറേഷൻസ് മാനേജർ എന്ന നിലയിൽ ലീയുവിന് കമ്പനിയുടെ അതീവ രഹസ്യങ്ങൾ അറിയാമെന്നും, അത് ഭർത്താവിന്‍റെ കമ്പനിക്ക് ചോർത്തി നൽകാൻ സാധ്യതയുണ്ടെന്നും ആരോപിച്ച് അവർ വീണ്ടും കോടതിയെ സമീപിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ലീയു നിഷേധിച്ചു. താൻ ഒരു സപ്പോർട്ടിങ് റോൾ മാത്രമാണ് ചെയ്തിരുന്നതെന്നും ഭർത്താവ് ആ കമ്പനിയിൽ ഔദ്യോഗികമായി ജോലി ചെയ്യുന്നില്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി.കേസ് പരിഗണിച്ച കോടതി കമ്പനിയുടെ വാദങ്ങൾ തള്ളി. ലീയുവിന്‍റെ സ്ഥാനം ഉപയോഗപ്പെടുത്തി ഭർത്താവ് കമ്പനിയുടെ താൽപ്പര്യങ്ങളെ ഹനിച്ചുവെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ല. ചൈനീസ് തൊഴിൽ നിയമപ്രകാരം, ‘നോൺ-കമ്പീറ്റ്’ (non-compete) വ്യവസ്ഥകൾ മുതിർന്ന ഉദ്യോഗസ്ഥർക്കോ സാങ്കേതിക വിദഗ്ധർക്കോ മാത്രമേ ബാധകമാകൂ. ലീയു അത്തരമൊരു പദവിയിലല്ലായിരുന്നെന്നും അത്തരം കരാറുകളിലൊന്നും അവർ ഒപ്പിട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഒരേ മേഖലയിലെ വ്യത്യസ്ത കമ്പനികളിൽ ദമ്പതികൾ ജോലി ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പിന്നാലെ കോടതി കമ്പനിയോട് 6,90,000 യുവാൻ ലീയുവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. കമ്പനിയുടെ സുരക്ഷാ ആശങ്കകളെ ഒരു വിഭാഗം അനുകൂലിച്ചപ്പോൾ, വ്യക്തമായ തെളിവുകളില്ലാതെ ഒരാളെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...