ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കി

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍: സൈന്യത്തില്‍ അപൂര്‍വ്വമായി നടക്കുന്ന സൈനിക നടപടിക്ക് ഏഴിമല നാവിക അക്കാദമി സാക്ഷിയായി. പ്രതിരോധ സേനാംഗങ്ങള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റ വിചാരണ രീതിയായ കോര്‍ട്ട് മാര്‍ഷലിന് സാക്ഷിയായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ ഏഴിമല നേവല്‍ അക്കാദമി. പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിലാണ് ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കിയത്.

2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക കോര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവന ചന്ദ്രനാണ്(54)അപകടത്തെ തുടര്‍ന്ന് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഭുവനചന്ദ്രന്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്തെ പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയത്തിനടുത്താണ് അപകടമുണ്ടായത്.

ഭുവനചന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്ന് നേവിയിലേക്ക് പോകുകയായിരുന്ന ബെന്‍സ് കാറിടിച്ചാണ് അപകടം. ഏഴിമല നാവിക അക്കാദമിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെപിസി റെഡ്ഡി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭുവനചന്ദ്രനെ പയ്യന്നൂരിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അപകടത്തില്‍ തലയില്‍ ശക്തമായ ക്ഷതമേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

13ന് പുലര്‍ച്ചെ 12.45ഓടെ ഭുവനചന്ദ്രന്‍ മരണമടഞ്ഞു. ഇയാളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നേവി ക്യാപ്റ്റനെതിരെ പയ്യന്നുര്‍ പോലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങള്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടാല്‍ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. നാട്ടുകാരായ സാക്ഷികളില്‍നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കോര്‍ട്ട് മാര്‍ഷലിന് ശേഷം സൈനിക കോടതി ശിക്ഷവിധിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...