പട്ടാമ്പി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി ഉണ്ണിക്കത്തൊടി കൃഷ്ണദാസിനെയാണ് (28) കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.2021 മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതോടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയത്. ഒറ്റപ്പാലം എസ്.ഐയായിരുന്ന അനൂപാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി എസ്. നിഷ വിജയകുമാര്‍ ഹാജരായി.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് ഭീഷണി : യുവാവിന് തടവും പിഴയും ശിക്ഷ
RECENT NEWS
Advertisment