വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളി പടര്‍ന്നു ,നോക്കു കുത്തിയായി അധികാരികള്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി – ആനിക്കാട് റോഡിൽ ടൗണിന് സമീപത്ത് വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളി പടർന്നത് അപകട ഭീക്ഷണിയാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റ് ആണ് കാട് കയറി മൂടി കിടക്കുന്നത്. ഇത്രയും അപകടകരമായ രീതിയില്‍ പോസ്റ്റ്‌ കണ്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള കുലുക്കവും ഇല്ല. അധികാരികളുടെ ഈ സമീപനത്തിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപമാണ് ഉയരുന്നത്. ടൗണിൽ ടച്ചിംഗ് വെട്ടുന്നതിനായി വൈദ്യുതി വിച്ഛേദിക്കുന്നത് പതിവാണ്. എന്നാല്‍ കൺമുമ്പിലെ അപകടം അധികൃതർ കാണാതെ പോകുന്നതായും പരാതിയുണ്ട്.

കുട്ടികള്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൂടാതെ സമീപത്തായി ധാരാളം കടകളും മറ്റും ഉണ്ട്.  എന്തെങ്കിലും വന്നതിന് ശേഷമേ നടപടി സ്വീകരിക്കൂ എന്ന നിലപാടിലാണ് അധികൃതര്‍.  ഈ അവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ വലിയ ആപത്തിലായിരിക്കും അത് കലാശിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...