എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കഴിയുന്ന പശ്ചാത്തലത്തിലാണ് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മഡജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റും. ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യും. ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി ഇന്ന് കോടതിയിൽ നൽകി.

കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്യുമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിൽ കണ്ടെടുത്ത ബാക്കി സ്വർണവും റാന്നി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വർണ്ണം ഹാജരാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണം സബ്സിഡി : കൺസ്യൂമർഫെഡിലും സപ്ലൈകോയിലും കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ

0
തിരുവനന്തപുരം : ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി...

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ...

0
ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം....

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ...