സര്‍ക്കാര്‍ മദ്യത്തിന് മിന്നൽ മാജിക് എന്ന് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിന്റെ പുതിയ മദ്യത്തിന് മിന്നൽ മാജിക് എന്ന് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പോലിസിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. മ്യൂസിയം എസ്.എച്ച്.ഒ ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടത് ചൂണ്ടിക്കാട്ടി ഡിസിസി ജനറൽ സെക്രട്ടറി എം.എം. സഞ്ജിവ് കുമാർ ആണ് പരാതി നൽകിയത്.

ലൈസൻസ് ഇല്ലാത്ത മദ്യത്തിൻ്റെ ഉത്പ്പാദനം വ്യാജമദ്യ ഉത്പ്പാദനമാണെന്ന് ഹർജിക്കാരൻ്റെ വാദം. ബെവ്കോ, മലബാർ ഡിസ്റ്റിലറിസ് മാനേജിംഗ് ഡയറക്ടർ മാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ആവശ്യത്തിലാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശം. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ കഴിഞ്ഞദിവസമാണ് മിന്നൽ മാജിക് എന്ന പേര് മദ്യത്തിന് പ്രഖ്യാപിച്ചത്. സർക്കാരിന്റെ പുതിയ മദ്യം ‘മിന്നൽ മാജിക്കിന്റെ’ ഉത്പാദനം പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റലറീസിൽ തുടങ്ങിയിരുന്നു. അര ലിറ്റർ കുപ്പിയിലെത്തുന്ന മദ്യത്തിന് 400 രൂപയാണ് വില. തുടക്കത്തിൽ മലബാർ മിസ്റ്ററി എന്നാണ് ബ്രാണ്ടിക്ക് പേരെന്നായിരുന്നു പ്രചാരം. എന്നാൽ അവസാന നിമിഷം മിന്നൽ മാജിക് എന്ന് പേര് മാറ്റുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...