കൊച്ചി : പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാവാൻ നിർദേശം. ഈ മാസം 15 ന് ഹാജറാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കേസിൽ മൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ സന്ദീപ് ഇപ്പോൾ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ.
പെരിയ ഇരട്ട കൊലപാതക കേസിൽ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ളവരോട് ഹാജരാവാൻ കോടതി നോട്ടീസ്
RECENT NEWS
Advertisment