തിരുവനന്തപുരം: സംസ്ഥാനത്ത് കോടതികളുടെ പ്രവര്‍ത്തനം നാളെമുതല്‍ സാധാരണ നിലയിലാകുന്നു. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയത്. റെഡ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ പരിമിതമായ എണ്ണത്തില്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി കോടതി പ്രവര്‍ത്തിക്കണം. ഹോട്ട് സ്പോട്ടുകളില്‍ കോടതികള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം മുഴുവന്‍ രോഗികളും രോഗമുക്തി നേടിയതിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്പോട്ടുകള്‍ വെട്ടിച്ചുരുക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ല കൊവിഡ് മുക്തമായതിന് പിന്നാലെ ജില്ലയിലെ എല്ലാ ഹോട്ട്സ്പോട്ടുകളും റദ്ദാക്കുന്നതായി തിരുവന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന നാല് കൊവിഡ് രോഗികളുടേയും ഫലം ഇന്ന് നെഗറ്റീവായതിന് പിന്നാലെ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ പട്ടിക ജില്ലാ ഭരണകൂടം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജില്ലയിലെ 12 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി.