കോ​ട്ട​യം ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി. ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ജി​ല്ലാ ക​ള​ക്ട​റാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തോ​ടെ ചൊവ്വാഴ്ച മുതല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്താ​നു​മ​തി​യു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ പാ​ഴ്സ​ല്‍ സ​ര്‍​വീ​സും ഹോം ​ഡെ​ലി​വ​റി​യും മാ​ത്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച്ച​ക​ളി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ പാ​ടി​ല്ല. ഞാ​യ​റാ​ഴ്ച്ച​ക​ളി​ല്‍ വാഹനഗതാഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി സേ​വ​ന​ത്തി​നാ​യു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്‍​പ​ത് എ​ന്നീ ഒ​റ്റ അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന ര​ജി​സ്റ്റ​ര്‍ ന​മ്പ​രു​ള്ള വാഹനങ്ങളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ജ്യം, ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട് എ​ന്നീ ഇ​ര​ട്ട അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന ര​ജി​സ്റ്റ​ര്‍ ന​മ്പ​രു​ള്ള വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മേ നി​ര​ത്തി​ലി​റ​ങ്ങാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ. അ​വ​ശ്യ സേ​വ​ന​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വ​നി​ത​ക​ളും അം​ഗ​പ​രി​മി​ത​രും ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള സ​ഞ്ചാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സാ ആവശ്യ​ങ്ങ​ള്‍​ക്കും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു​മ​ല്ലാ​തെ 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും പ​ത്തു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള കുട്ടി​ക​ളും ഗ​ര്‍​ഭി​ണി​ക​ളും അ​സു​ഖ ബാ​ധി​ത​രും വീ​ടി​ന് പു​റ​ത്ത് യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ വിധി...

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് ; നെതന്യാഹുവിന് നിർണായകം

0
ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്....

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...